
ബാലരാമപുരം:ലോക സട്ക്ക് ദിനത്തോടനുബന്ധിച്ച് സ്ട്രോക്ക് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കനിവ് ചാരിറ്റബിൾ ട്രസ്റ്റിൽ തുടക്കമായി.ജീവിത ശൈലി,തടയാം പക്ഷാപാതം എന്ന വിഷയത്തിൽ ബാലരാമപുരം കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ബിജു ആർ.എം ക്ലാസെടുത്തു.പക്ഷാഘാത ലഘു കൈപുസ്തകം എ.എസ് മൻസൂർ എം.സുലൈമാന് നൽകി പ്രകാശനം ചെയ്തു.നസീർ.പി തേജസ്, എം.ഹാജ, ജെ.എം.സുബൈർ,പൂങ്കോട് സുനിൽ, എം.ബാബുജാൻ,എം.കാസിംപിള്ള,ബാലരാമപുരം അൽഫോൺസ്,എ.അർഷാദ് ജെ.എം നവാസ്,സുരേഷ് ചന്ദ്രൻ, പരുത്തിമഠം ജനാർദ്ദനൻ നാർ,എം.സൈഫുദ്ദീൻ,ആർ.ബാഹുലേയൻ,കൈരളി സി.എൽ.ജോൺ എന്നിവർ സംസാരിച്ചു.