road-xc

തിരുവനന്തപുരം: 30-ാമത് സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് നടന്നു.18 പോയിന്റ്സുമായി വയനാട് ഓവറാൾ ചാമ്പ്യൻഷിപ്പ് നേടി.17 പോയിന്റ്സ് നേടി കോട്ടയം റണ്ണർഅപ്പായി. 9 വിഭാഗങ്ങളിലായിരുന്നു മത്സരം. ഡിസംബർ 2 മുതൽ 6വരെ ഒറീസയിൽ നടക്കുന്ന മുപ്പതാമത് ദേശീയ റോഡ് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിനെ ഈ മത്സരങ്ങളിൽ നിന്നാണ് തിരഞ്ഞെടുക്കുന്നത്.കേരള സൈക്ലിംഗ് അസോസിയേഷൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സി.കെ.ഹരീന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയായി.ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ.ബെൻഡാർവിൻ,കേരള സൈക്ലിംഗ് അസോസിയേഷൻ ചെയർമാൻ സുധീഷ് കുമാർ.എസ്.എസ്,ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ.ഗിരിജ കുമാരി,മെമ്പർ സുധ കുമാരി,സൈക്ലിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ ഒബ്സെർവർ ബി.ജയപ്രസാദ്,കേരള സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി വിനോദ് കുമാർ.കെ,ട്രഷറർ ജി.എസ്.പത്മകുമാർ എന്നിവർ പങ്കെടുത്തു.സമാപന യോഗത്തിൽ തിരുവനന്തപുരം റൂറൽ അഡീഷണൽ സൂപ്രണ്ട് ഒഫ് പൊലീസ് ദിനിൽ.ജെ.കെ വിജയികൾക്ക് സമ്മാനം നൽകി.