s

തിരുവനന്തപുരം : വള്ളത്തോൾ നാരായണ മേനോൻ ദേശീയ പ്രസ്ഥാനത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മഹാകവിയായിരുന്നെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.ജാലകം സാംസ്കാരിക സമിതി സംഘടിപ്പിച്ച വള്ളത്തോൾ 147-ാം ജന്മദിനാചരണം പ്രസ് ക്ളബിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഡോ.ജോർജ് ഓണക്കൂർ അദ്ധ്യക്ഷത വഹിച്ചു.നോവലിസ്റ്റ് തലയൽ മനോഹരൻ നായർ,ശാന്തിവിള പത്മകുമാർ,ആനത്താനം രാധാകൃഷ്ണൻ,ഡോ.ജിതേഷ് കുമാർ എരമം, മെഡിട്രിനി ഗ്രൂപ്പ് സി.ഇ.ഒ ഡോക്ടർ മഞ്ജു പ്രതാപ് എന്നിവർ പങ്കെടുത്തു.