
വെള്ളറട: വർക്കലയിൽ യുവതിയെ ട്രെയിനിൽ നിന്നും തള്ളിയിട്ട പനച്ചമൂട് വേങ്കോട് വടക്കേക്കര വീട്ടിൽ സുരേഷിന് മുള്ളുവേലി കെട്ടുന്നതും പെയിന്റിംഗുമാണ് ജോലി. ദൂരെ സ്ഥലങ്ങളിലാണ് ജോലിക്ക് പോകുന്നത്. അമിതമായി മദ്യപിച്ച് വീട്ടിലെത്തി ഭാര്യയുമായി വഴക്കുണ്ടാക്കാറുണ്ട്. ഇതേത്തുടർന്ന് മാസങ്ങൾക്ക് മുമ്പ് ഭാര്യ പിണങ്ങിപ്പോയി. ഇയാൾക്ക് രണ്ട് കുട്ടികളുണ്ട്. അതേസമയം, ഇയാൾ നാട്ടിൽ ഒരു കേസിലും ഉൾപ്പെട്ടിട്ടില്ല. യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവം അറിഞ്ഞതോടെ നാട്ടുകാർ ഞെട്ടലിലാണ്.