pensioners

ചിറയിൻകീഴ്: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ചിറയിൻകീഴ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനത്തിൽ നടന്ന മലയാള ഭാഷാ ദിനാചരണം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ജയശ്രീ ഉദ്ഘാടനം ചെയ്തു.ചിറയിൻകീഴ് ആൽത്തറമൂട് എൻ.എസ്.എസ് കരയോഗ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ബ്ലോക്ക് സാംസ്കാരിക സമിതി കൺവീനർ കെ.രാധമ്മ അദ്ധ്യക്ഷത വഹിച്ചു.ഒാൾസെയിന്റ്സ് കോളേജ് മലയാള വിഭാഗം മേധാവി സി.ഉദയകല മുഖ്യപ്രഭാഷണം നടത്തി.ഡയറ്റ് മുൻ പ്രിൻസിപ്പൽ കെ.ആർ.ഗോപിനാഥൻ,മുൻ പ്രഥമാദ്ധ്യാപകൻ ഡി.സുചിത്രൻ, ബ്ലോക്ക് പ്രസിഡന്റ് കെ.ഉമാമഹേശ്വരൻ,സെക്രട്ടറി എസ്.നാസറുദീൻ,ജില്ലാകമ്മിറ്റി അംഗം എസ്.രാംദാസ്, ബ്ലോക്ക് സാംസ്കാരിക സമിതി ജോയിന്റ് കൺവീനർ സലീന സലാവുദീൻ, ബ്ലോക്ക് വനിതാ കമ്മിറ്റി കൺവീനർ എൽ.രമാദേവി എന്നിവർ പങ്കെടുത്തു.

ഫോട്ടോ അടിക്കുറിപ്പ്: സർവീസ് പെൻഷണേഴ്സ് യൂണിയൻ ചിറയിൻകീഴ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മലയാള ഭാഷാ ദിനാചരണം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ജയശ്രീ ഉദ്ഘാടനം ചെയ്യുന്നു