നെടുമങ്ങാട് :ആനാട് ഗ്രാമപഞ്ചായത്തിലെ ഇടതു ഭരണസമിതിയുടെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെ കോൺഗ്രസ് ആനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റവിചാരണ ജാഥ ഇന്ന് നടക്കുമെന്ന് മൂഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വേട്ടംപള്ളി സനൽ ആനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹുമയൂൺ കബീർ എന്നിവർ അറിയിച്ചു. ജില്ലാപഞ്ചായത്ത് മുൻ പ്രതിപക്ഷ നേതാവ് ആനാട് ജയനാണ് ജാഥ ക്യാപ്റ്റൻ. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി ശ്രീകുമാർ ഇരിഞ്ചയത്ത് ജാഥ ഉദ്ഘാടനം ചെയ്യും.വൈകിട്ട് നാഗച്ചേരി ജംഗ്ഷനിൽ സമാപിക്കും.