pk-

നെയ്യാറ്റിൻകര: കേരളപ്പിറവി ദിനത്തിൽ മഞ്ജരി കലാ സാഹിത്യവേദി സാംസ്കാരികോത്സവം സംഘടിപ്പിച്ചു.സുഗതസ്‌മൃതി തണലിടത്തിൽ നടന്ന സാംസ്കാരികോത്സവം നഗരസഭ ചെയർമാൻ പി.കെ.രാജമോഹനൻ ഉദ്ഘാടനം ചെയ്തു.മഞ്ജരി പ്രസിഡന്റ് ഡോ.വി.കവിത അദ്ധ്യക്ഷയായിരുന്നു.സാഹിത്യ നിരൂപകൻ ഡോ.എ.എം.ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. മുരുകൻ കൃഷ്‌ണപുരം ചിത്രമഞ്ജരി പുരസ്‌കാരവും ആർ.സരിതാരാജ് കഥാമഞ്ജരി പുരസ്‌കാരവും ഏറ്റുവാങ്ങി.ഉദയൻ കൊക്കോട്,അഡ്വ.തലയൽ പ്രകാശ്,നെയ്യാറ്റിൻകര സുകുമാരൻ നായർ,രാജശേഖരൻ തുടലി,​അജയൻ അരുവിപ്പുറം,സുധർമ്മ അമരവിള,വെള്ളായണി ജി.വി.അശോക് കുമാർ,മാസ്‌റ്റർ നവനിത് മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.