നെയ്യാറ്റിൻകര: ആറാലുംമൂട് വിവേകാനന്ദ മെമ്മോറിയൽ പബ്ലിക് സ്കൂളിൽ മലയാളം വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 'കേരളീയം 2025 ' എന്ന പേരിൽ കേരളപ്പിറവി ദിനാഘോഷം നടന്നു.

എക്സൈസ് ഇൻസ്പെക്ടർ ഷംസുദ്ദീൻ 'വിമുക്തി' ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസെടുത്തു. പ്രിൻസിപ്പൽ ഡോ.പി.അശോകൻ കേരളപ്പിറവിദിന സന്ദേശം നൽകി.വിദ്യാർത്ഥികളുടെ “പൈതൃകം” പുരാവസ്തു പ്രദർശനവും നടന്നു.അദ്ധ്യാപകരായ ആനാവൂർ മണികണ്ഠൻ,ലക്ഷ്മി.എസ്.നായർ,ലക്ഷ്മി.ആർ.നായർ,​ശ്രീവിദ്യ,രാജമോൾ,​സെക്ഷൻ ഹെഡുമാരായ രത്ന സതീഷ്,ബിന്ദു പ്രമോദ്,​ആതിര.ആർ.പിള്ള,ലക്ഷ്മി,സി.സി.എ കോഓർഡിനേറ്റർ വിഷ്ണുപ്രിയ എന്നിവർ നേതൃത്വം നൽകി.