a

തിരുവനന്തപുരം: പുരസ്കാര നേട്ടത്തിൽ എല്ലാവരോടും നന്ദി പറഞ്ഞ മമ്മൂട്ടി മറ്ര് അവാർഡ് ജേതാക്കളെ അഭിനന്ദിച്ചു. ''പഴയ തലമുറ ഒന്നുമല്ല , ഞാനും ഈ തലമുറയിൽ പെട്ട ആളാണ്. എല്ലാവർക്കും നന്ദി. എന്റെ കൂടെ പുരസ്‌കാരങ്ങൾ നേടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ. ആസിഫ് അലിക്കും ടൊവി​നോ തോമസിനും മികച്ച നടിയായി തി​രഞ്ഞെടുക്കപ്പെട്ട ഷംല ഹംസയ്ക്കും സഹനടനുള്ള പുരസ്‌കാരം ലഭിച്ച സൗബിൻ സാഹിർ, സിദ്ധാർഥ് ഭരതൻ എന്നിവർക്കും അഭിനന്ദനങ്ങൾ. എന്റെ ഒപ്പം പ്രവർത്തിച്ച സംഗീത സംവിധായകൻ, മേക്കപ്പ് ആർട്ടിസ്റ്റ് റോണക്സ് , മഞ്ഞുമ്മൽ ടീം, അമൽ നീരദ് ടീമിനും ഇത്തവണ പുരസ്‌കാരം ലഭിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. കിട്ടാത്തവർക്ക് അടുത്ത തവണ കിട്ടും. അവാർഡ് പ്രതീക്ഷിച്ചല്ല ഒരു സിനിമയും ചെയ്യുന്നത്. അതൊക്കെ അതിന്റെ വഴിക്ക് സംഭവിക്കുന്നതാണ്. ഭ്രമയുഗത്തിന്റെ കഥയും കഥാപാത്രവും ഒക്കെ വ്യത്യസ്തമായിരുന്നു. ഇതൊരു മത്സരം ഒന്നുമല്ല. നമ്മുടേത് ഒരു യാത്രയല്ലേ, കൂടെ നടക്കാൻ ഒരുപാട് പേരുണ്ടാകും, അവരെയും ഒപ്പം കൂട്ടുക- മമ്മൂട്ടി​ പറഞ്ഞു.