sasi

തിരുവനന്തപുരം: കേരള വാട്ടർ അതോറിട്ടി പെൻഷൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ജലഭവന് മുമ്പിൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം വി. ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ. ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. പി.വി. നന്ദകുമാർ,​ടി. വത്സപ്പൻ നായർ, ലതകുമാരി ആർ.പിള്ള, മന്മദൻ നായർ, വാസുദേവൻ നായർ,അരുവിക്കര വിജയൻ നായർ,കെ.ഹരി എന്നിവർ പങ്കെടുത്തു. സമരത്തിന് ജോർജ് മാത്യു, വി.ചന്ദ്രൻ, കൃഷ്ണമൂർത്തി, അഷറഫ് എന്നിവർ നേതൃത്വം നൽകി.