
തിരുവനന്തപുരം: ഒരു ദിവസം കൊണ്ട് എഴുതിയ പാട്ടാണ് വിയർപ്പ് തുന്നിയിട്ട് കുപ്പായമെന്ന് റാപ്പർ വേടൻ. അവാർഡ് നേടിയതിൽ ഒരുപാട് സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
കലാകാരൻ ഉയർത്തുന്ന രാഷ്ട്രീയത്തിനുള്ള അംഗീകാരമാണിത്. പാട്ടുകാരനേക്കാൾ രചയിതാവ് എന്ന പേരിൽ അംഗീകരിക്കപ്പെട്ടതിൽ സന്തോഷമുണ്ട്. കൂടെ നിന്നവർക്കും പ്രാർത്ഥിച്ചവർക്കും നന്ദിയുണ്ട്.