
തിരുവനന്തപുരം: തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ ഇന്നും നാളെയും കൂടി പേര് ചേർക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ അറിയിച്ചു. ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത അർഹരായവർക്ക് വേണ്ടിയാണിത്. അനർഹരെ ഒഴിവാക്കുന്നതിനും നിലവിലുള്ള ഉൾക്കുറിപ്പുകളിൽ ഭേദഗതി വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനും ഇന്നും നാളെയും അപേക്ഷിക്കാം. പ്രവാസി ഭാരതീയർക്കും പേര് ചേർക്കാൻ അപേക്ഷിക്കാം. ഇതുൾപ്പെടുത്തിയുള്ള സപ്ലിമെന്ററി പട്ടിക നവംബർ 14ന് പ്രസിദ്ധീകരിക്കും.