തിരുവനന്തപുരം: കൂടുതൽ വ്യാപാരികളെ ജി.എസ്.ടി പരിധിയിലേക്ക് കൊണ്ടുവരുന്നതിനും, ജി.എസ്.ടി റിട്ടേൺ ഫയലിംഗ് വർദ്ധിപ്പിക്കുന്നതിനുമായി ചരക്ക് സേവന നികുതി വകുപ്പ് രജിസ്‌ട്രേഷൻ ഡ്രൈവ് ആരംഭിച്ചു. വ്യാപാരികളുടെ സംശയ നിവാരണത്തിനായി ജില്ലാ കേന്ദ്രങ്ങളിൽ ഹെല്പ് ഡെസ്‌കുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘം വ്യാപാര സ്ഥാപനങ്ങളിൽ സന്ദർശനവും നടത്തും.