
തിരുവനന്തപുരം: തലസ്ഥാന നഗരത്തെ നരകതുല്യമാക്കിയ എൽ.ഡി.എഫ് ഭരണത്തിന് 2026ൽ അന്ത്യം കുറിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിന്റെ പേരിൽ സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത് കള്ളപ്രചാരണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തിരുവനന്തപുരം നഗരസഭയിലെ ഇടതു ഭരണത്തിന്റെ വീഴ്ചകൾക്കെതിരെ കെ.പി.സി.സി മുൻ അദ്ധ്യക്ഷൻ കെ.മുരളീധരൻ നയിക്കുന്ന ജനകീയ വിചാരണ യാത്ര തിരുമല ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡി.സി.സി പ്രസിഡന്റ് എൻ.ശക്തൻ അദ്ധ്യക്ഷത വഹിച്ചു.കെ.മുരളീധരൻ,മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ എം.എം.ഹസൻ,മുൻ മന്ത്രി വി.എസ്.ശിവകുമാർ,കെ.പി.സി.സി വൈസ് പ്രസിഡന്റ് പാലോട് രവി,മുൻ എം.എൽ.എമാരായ ടി.ശരത്ചന്ദ്രപ്രസാദ്,എം.എ.വാഹീദ്,കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.പി.ശ്രീകുമാർ,മണക്കാട് സുരേഷ്,നേതാക്കളായ പി.കെ.വേണുഗോപാൽ, കെ.മോഹൻകുമാർ, ജി.സുബോധൻ, ബീമാപള്ളി റഷീദ്, കൈമനം പ്രഭാകരൻ, ജോൺ വിഗ്നേഷ്യസ് തുടങ്ങിയവർ പങ്കെടുത്തു.