
പാറശാല: ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് ആൻഡ് വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) പാറശാല മണ്ഡലം കമ്മിറ്റി സ്കൂൾ ഉടമകൾക്കും തൊഴിലാളികൾക്കുമായി ഐഡന്റിറ്റി കാർഡ് വിതരണ ക്യാമ്പെയിൻ സംഘടിപ്പിച്ചു. ജില്ലാ കൺവീനർ വെള്ളറട ശശി വിതരണ ക്യാമ്പെയിൻ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പുത്തൻകട വിജയൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ജയൻ, ജോയിന്റ് സെക്രട്ടറി ബിജു, വൈസ് പ്രസിഡന്റ് വിപിൻ അജികുമാർ, വർക്കിംഗ് പ്രസിഡന്റ് ബെൻസിയർ തുടങ്ങിയവർ സംസാരിച്ചു.