
തിരുവനന്തപുരം: ഇന്ത്യൻ ഫെഡറേഷൻ ഒഫ് വർക്കിംങ് ജേർണ്ണലിസ്റ്റ് (ഐ.എഫ്.ഡബ്ല്യു.ജെ)യുടെ കേരളഘടകമായ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് കേരളയുടെ ആഭിമുഖ്യത്തിൽ പ്രസ് ക്ലബിൽ നടന്ന കേരളപ്പിറവി ദിനാഘോഷം കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എ.പി.ജിനൻ അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ പ്രൊഫ.എം.ആർ തമ്പാൻ മുഖ്യാതിഥിയായി.
കേരളപ്പിറവിയും മാദ്ധ്യമ സംസ്‌കാരവും എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറിൽ തിരുവനന്തപുരം പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം ഡയറക്ടർ പി.വി.മുരുകൻ വിഷയം അവതരിപ്പിച്ചു. കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ എം.എം.സുബൈർ സംസാരിച്ചു. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പോളി വടക്കൻ സ്വാഗതം പറഞ്ഞു. സ്‌കൂൾ വിദ്യാർത്ഥികളായ പൗർണമി ഷിനുകുമാർ, മുഹമ്മദ് ഇർഫാൻ പി, അൽ റിസ്വാൻ, സത്യജിത് റായി ട്രസ്റ്റിന്റെ നല്ല സംവിധായകനുള്ള അവാർഡ് നേടിയ സുനിൽ ദത്ത് സുകുമാരൻ,പത്മകുമാർ, ഷാനവാസ് , അഗസ്ത്യ എന്നിവർക്ക് കെ.ആൻസലൻ എം.എൽ.എ ഉപഹാരങ്ങൾ നൽകി ആദരിച്ചു. സംസ്ഥാന സെക്രട്ടറി രാജൻ പൊഴിയൂർ നന്ദി പറഞ്ഞു. സിനിമാ നടി അദീശ മോഹൻ പങ്കെടുത്തു.