
തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസിലർ നിയമനത്തിനുള്ള വിജ്ഞാപനം ഗവർണർ പുറപ്പെടുവിച്ചു. മുൻകാലങ്ങളിൽ സർക്കാരാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നത്. ലഭിക്കുന്ന അപേക്ഷകൾ ചാൻസലറുടെ സെക്രട്ടറി സെലക്ഷൻ സെർച്ച് കമ്മിറ്റി കൺവീനർക്ക് കൈമാറും. പ്രൊഫസറായി 10 വർഷത്തെ പരിചയമോ പ്രമുഖ അക്കാദമിക - ഗവേഷണ സ്ഥാപനങ്ങളിലോ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലോ 10 വർഷത്തെ പരിചയമോ ഉള്ളവർക്ക് അപേക്ഷിക്കാം. ഡിസംബർ അഞ്ചിനകം അപേക്ഷിക്കണം. അപേക്ഷ calicutvcappointment@gmail.com ഇമെയിലിലും ലഭ്യമാക്കണം.