-election-

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് രാഷ്ട്രീയ പാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. www.sec.kerala.gov.in വെബ് സൈറ്റിൽ പരിശോധിക്കാം.

നാല് പട്ടികകളിലായാണ് ചിഹ്നം അനുവദിച്ചിട്ടുള്ളത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമുള്ള ആറ് ദേശീയപാർട്ടികളെ പട്ടിക ഒന്നിലും, ആറ് സംസ്ഥാന പാർട്ടികളെ പട്ടിക രണ്ടിലും ഉൾപ്പെടുത്തി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിട്ടുള്ള ചിഹ്നങ്ങളാണ് നൽകിയത്.

മൂന്നാം പട്ടികയിൽ, മറ്റ് സംസ്ഥാനങ്ങളിലെ അംഗീകൃത പാർട്ടികളും കേരള അസംബ്ലിയിലോ,സംസ്ഥാനത്തെ ഏതെങ്കിലും തദ്ദേശ സ്ഥാപനത്തിലൊ അംഗങ്ങളുളളതും കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർചെയ്തിട്ടുളളതുമായ 28 രാഷ്ട്രിയ പാർട്ടികൾക്കും ചിഹ്നം അനുവദിച്ചിട്ടുണ്ട്.പട്ടിക നാലിലുള്ള 74 സ്വതന്ത്ര ചിഹ്നങ്ങളിൽ 1, 2, 3 പട്ടികകളിൽ ഉൾപ്പെടാത്തതും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടുളളതുമായ രാഷ്ട്രിയ പാർട്ടികൾക്ക് മുൻഗണനാടിസ്ഥാനത്തിൽ സ്വതന്ത്ര ചിഹ്നങ്ങൾ അനുവദിച്ചിട്ടുണ്ട്.സ്വതന്ത്ര സ്ഥാനാർത്ഥികൾ ഉൾപ്പെടെ മറ്റേതെങ്കിലും സ്ഥാനാർത്ഥികൾക്ക് പട്ടിക 4ൽ നിന്ന് ഒരു ചിഹ്നം നൽകും.

പട്ടിക നാലിലെ സ്വതന്ത്ര ചിഹ്നങ്ങളും ബ്രാക്കറ്റിൽ മുൻഗണനാടിസ്ഥാനത്തിൽ ചിഹ്നങ്ങൾ ലഭിച്ച പാർട്ടികളും: അലമാര,ആന്റിന,ആപ്പിൾ(കേരള ജനപക്ഷം (സെക്യുലർ) ,കോടാലി,ബലൂൺ, ബെഞ്ച്,ബ്ളാക്ക് ബോർഡ്(മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ) (റെഡ് ഫ്ളാഗ്) ,ബോട്ടിൽ,ബ്രീഫ്‌കേസ്, ബ്രഷ്, ബക്കറ്റ്, ക്യാമറ, മെഴുകുതിരികൾ, കാർ, കാരംബോർഡ്,കാരറ്റ്,കൈവണ്ടി,കസേര(ഇക്വാളിറ്റി പാർട്ടി ഓഫ് ഇന്ത്യ), ചെണ്ട(കേരളപ്രവാസി അസോസിയേഷൻ),കോട്ട്,ശംഖ് (കേരള ജനപക്ഷം), ക്രിക്കറ്റ് ബാറ്റ് (കേരള റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ലെനിനിസ്റ്റ്മാർക്സിസ്റ്റ്),വിളവെടുക്കുന്ന കർഷകൻ (ഇന്ത്യൻജസ്റ്റിസ് ഡെമോക്രാറ്റിക് പാർട്ടി),കപ്പുും സോസറും,വൈദ്യുത ബൾബ്,ഇലക്ട്രിക് സ്വിച്ച്, എരിയുന്നപന്തം,ഓടക്കുഴൽ (ഡെമോക്രാറ്റിക് ഹ്യൂമൻ റൈറ്റ്സ് മൂവ്‌മെന്റ് പാർട്ടി) ,ഗ്യാസ് സ്റ്റൗ, മുന്തിരിക്കുല(ഇന്ത്യൻ ക്രിസ്ത്യൻ ഫ്രണ്ട്), ഹാർമോണിയം,ഹെൽമെറ്റ്, ഹോക്കി സ്റ്റിക്കും പന്തും,കുടിൽ (അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമൻ റൈറ്റ്സ് മൂവ്‌മെന്റ് പാർട്ടി ഓഫ് ഇന്ത്യ) , മഷിക്കുപ്പിയും പേനയും, ഇസ്തിരിപ്പെട്ടി,ജീപ്പ് (ന്യൂ ലേബർ പാർട്ടി), കെറ്റിൽ, പട്ടം (ഭാരതീയ നാഷണൽ ജനതാദൾ),ലാപ്‌ടോപ്പ്,എഴുത്ത്‌പെട്ടി, താഴും താക്കോലും (റിപ്പബ്ലിക്കൻപാർട്ടി ഓഫ് ഇന്ത്യ),മൊബൈൽ ഫോൺ (പ്രവാസി നിവാസി പാർട്ടി), പൈനാപ്പിൾ, കലപ്പ (സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) ) , പ്രഷർ കുക്കർ, തീവണ്ടി എഞ്ചിൻ, മോതിരം, റോസാപൂവ് (ഓൾ ഇന്ത്യ സമത്വ മക്കൾ കക്ഷി (എഐഎസ്എംകെ)), റബ്ബർ സ്റ്റാമ്പ്,കത്രിക, തയ്യൽമെഷീൻ (റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (എ),കപ്പൽ, സ്ലേറ്റ്, െ്രസ്രതസ്‌കോപ്പ്, സ്റ്റൂൾ,മേശ,ടേബിൾഫാൻ(ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി) , മേശവിളക്ക്,ടെലിഫോൺ (ഭാരതീയജനശബ്ദ് (ബിജെഎസ്)) , ടെലിവിഷൻ (കേരള ഡെമോക്രാറ്റിക് പാർട്ടി),ടെന്നീസ് റാക്കറ്റ്, പെരുമ്പറ (സമാജ്വാദി ജന പരിഷത്ത്),പമ്പരം, വൃക്ഷം (ഇന്ത്യൻ ലേബർപാർട്ടി (അംബേദ്കർ ഫൂലെ)) , ട്രംപറ്റ്,കോർത്തിരിക്കുന്ന രണ്ടു വാൾ (ഭാരതീയ ജവാൻകിസാൻ പാർട്ടി(ബിജെകെപി)),രണ്ട് വാളുംഒരു പരിചയും (ഹിന്ദുസ്ഥാൻനാഷണൽ പാർട്ടി),കുട,വയലിൻ,പമ്പ്,ടാപ്പ്,വിസിൽ(സ്വരാജ് ഇന്ത്യ പാർട്ടി),ജന്നൽ.