തിരുവനന്തപുരം : സർക്കാർ വിദ്യാലയങ്ങളിൽ പി.ടി.എ നിയന്ത്രണത്തിലുള്ള പ്രീ പ്രൈമറി വിഭാഗത്തിലെ അദ്ധ്യാപകരുടെയും ആയമാരുടെയും ഓണറേറിയം 1000 രൂപ വീതം വർദ്ധിപ്പിച്ചു. അദ്ധ്യാപകരിൽ 10 വർഷത്തിന്‌ മുകളിൽ സേവനമുള്ളവർക്ക്‌ 13,500 രൂപയും മറ്റുള്ളവർക്ക്‌ 13,000 രൂപയുമായിരിക്കും ഇനി ഓണറേറിയം. ആയമാർക്ക്‌ ഇത്‌ യഥാക്രമം 8,500, 8,000 ആയിരിക്കും. ഇ‍ൗ മാസം ഒന്നുമുതലാണ്‌ പ്രാബല്യം.