kera

തിരുവനന്തപുരം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെരുകാവ് യൂണിറ്റിന്റെ കുടുംബ സുരക്ഷാപദ്ധതി ധനസഹായ വിതരണം ജില്ലാപ്രസിഡന്റ് ധനീഷ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു

യൂണിറ്റ് പ്രസിഡന്റ് കെ.എസ്.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.യൂണിറ്റ് ജനറൽ സെക്രട്ടറി ശ്രീകുമാരൻനായർ,സംസ്ഥാന സെക്രട്ടറി വൈ.വിജയൻ,വസന്തകുമാരി,ഇൗസ്റ്റ് മേഖല സെക്രട്ടറി കുടപ്പനക്കുന്ന് അനിൽ,കാട്ടാക്കട നിയോജക മണ്ഡലം പ്രസിഡന്റ് പേയാട് മഹേഷ്,സെക്രട്ടറി സന്തോഷ് കുമാർ കാട്ടാക്കട,മുരളീധരൻ നായർ തുടങ്ങിയവർ സംസാരിച്ചു.കാശി സ്റ്റോർ അവകാശികൾക്ക് പത്തുലക്ഷം രൂപയുടെ ചെക്ക് വിതരണം ചെയ്തു.