
റെക്കോഡുകളുടെ അവാർഡ് തിളക്കത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി. ഏഴുതവണ മികച്ച നടനുള്ള സംസ്ഥാന അവാർഡും മൂന്ന് തവണ മികച്ച നടനുള്ള ദേശീയ അവാർഡും ലഭിച്ച ഒരേയൊരു മലയാളി നടൻ മമ്മൂട്ടി മാത്രമാണ്. അഹിംസ എന്ന ചിത്രത്തിലെ അഭിനയത്തിൽ 1981-ൽ മികച്ച രണ്ടാമത്തെ നടൻ, 1984ൽ അടിയൊഴുക്കുകളിലെ അഭിനയത്തിന് മികച്ച നടൻ, 1985-ൽ യാത്ര, നിറക്കൂട്ട് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് സ്പെഷ്യൽ ജൂറി പുരസ്കാരം. 1989 ൽ ഒരു വടക്കൻ വീരഗാഥ, മൃഗയ, മഹായാനം. 1993 ൽ വിധേയൻ, പൊന്തൻമാട, വാത്സല്യം. 2004 ൽ കാഴ്ച, 2009 ൽ പാലേരി മാണിക്യം, 2022 നൻപകൽ നേരത്ത് മയക്കം, 2024 ൽ ഭ്രമയുഗം എന്നീ ചിത്രങ്ങളിലൂടെ മികച്ച നടൻ അംഗീകാരം. മതിലുകൾ, ഒരു വടക്കൻ വീരഗാഥ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് 1989 ൽ ആണ് മമ്മൂട്ടിക്ക് ആദ്യ ദേശീയ അവാർഡ്. 1993 ൽ പൊന്തൻമാട, വിധേയൻ, 1998 ൽ ഡോ. ബാബ സാഹേബ് അംബേദ്കർ എന്ന ഇംഗ്ളീഷ് ചിത്രത്തിലെ അഭിനയത്തിനും ദേശീയ അവാർഡ് ലഭിച്ചു. 1998 ൽ പത്മശ്രീ, 2010 ൽ ഡോക്ടറേറ്റ്, 2022 ൽ പദ്‌മ അവാർഡ്, കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് 11 തവണ ലഭിച്ചു. ഫിലിം ഫെയർ അവാർഡ് 16 തവണയും. 74 വയസിലും മമ്മൂട്ടി ക്യാമറയുടെ മുൻപിലാണ്. മേജർ പ്രോജക്ടുകൾ കാത്തിരിക്കുന്നു. കളങ്കാവൽ ആണ് പുതിയ റിലീസ്. നവംബർ 27ന് റിലീസ് ചെയ്യും.