y

തിരുവനന്തപുരം: രാജ്യത്തിന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് ചിറകുനൽകിയ വലിയമലയിലെ ഐ.ഐ.എസ്.ആർ കേന്ദ്രത്തിന് താഴ്വാരത്തുള്ള പരുത്തിക്കുഴി ഗവ.എൽ.പി.എസിൽ ഇന്ന് ഒരു റോക്കറ്റ് മാതൃക അനാവരണം ചെയ്യും.

ചന്ദ്രയാൻ-എം 3 എം 4ന്റെ ചെറുരൂപമാണ് ഇന്ന് ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നത്. സ്കൂളിലെ പൂർവ വിദ്യാർത്ഥിയും ശില്പിയുമായ മന്തിക്കുഴി നന്ദനം വീട്ടിൽ എസ്.ബിജുവാണ് പി.വി.സി പൈപ്പുകളിൽ ചന്ദ്രയാൻ രൂപപ്പെടുത്തിയത്.സ്കൂളിൽ ഇന്ന് നടക്കുന്ന വർണക്കൂടാരം പരിപാടിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് കുട്ടികളിൽ ശാസ്ത്രവബോധം നൽകാൻ ഇത്തരമൊരു റോക്കറ്റ് മാതൃക നിർമ്മിക്കാൻ സ്കൂൾ അധികൃതരെ പ്രേരിപ്പിച്ചത്. ബിജുവിനെ സഹായിക്കാൻ ക്ഷേത്രശില്പിയായ അച്ഛൻ ശശിധരൻ ആശാരിയും അനുജൻ സൈജുവും ഉണ്ടായിരുന്നു.