kattakada

മലയിൻകീഴ്: കാട്ടാക്കട ഉപജില്ലാ സ്കൂൾ കലോത്സവം പേയാട് സെന്റ്‌ സേവ്യേഴ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു.ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഉപജില്ലയിലെ 96 സ്കൂളുകളിൽ നിന്ന് 6500 ലേറെ വിദ്യാർത്ഥികൾ മത്സരിക്കും.

സമാപന സമ്മേളനം 7ന് വൈകിട്ട് 5ന് അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും.

പേയാട് സെന്റ് സേവ്യേഴ്‌സ് ഹയർ സെക്കൻഡറി ഓഡിറ്റോറിയത്തിൽ ചേരുന്ന യോഗത്തിൽ ഐ.ബി.സതീഷ് എം.എൽ.എ.അദ്ധ്യക്ഷത വഹിക്കും.പ്രിൻസിപ്പൽ ആർ.എസ്.റോയ് സ്വാഗതം പറയും.ജി.സ്റ്റീഫൻ എം.എൽ.എ,സി.കെ.ഹരീന്ദ്രൻ എം.എൽ.എ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.കെ.പ്രീജ(നേമം),എസ്.ഇന്ദുലേഖ(വെള്ളനാട്),വി.താണുപിള്ള(പെരുങ്കടവിള),പഞ്ചായത്ത് പ്രസിഡന്റുമാരായ ലില്ലിമോഹൻ( വിളപ്പിൽ),അനിൽകുമാർ(കാട്ടാക്കട),ടി.

സനൽകുമാർ(പൂവച്ചൽ),എ.സുരേഷ്‌കുമാർ( മാറനല്ലൂർ),എ. വത്സലകുമാരി(മലയിൻകീഴ്),ടി.ലാലിമുരളി(വിളവൂർക്കൽ),

പന്ത ശ്രീകുമാർ(കള്ളിക്കാട്),ഒ.ഗിരിജകുമാരി(ആര്യങ്കോട്),ജി.മണികണ്ഠൻ(കുറ്റിച്ചൽ),ആർ. ചെറുപുഷ്പം(ഒറ്റശേഖരമംഗലം),കാട്ടാക്കട എ.ഇ.ഒ എസ്.ബീനകുമാരി,ഫ്ളോറൻസ് സരോജം,ആർ.ബി.ബിജുദാസ്,എസ്. ബീനകുമാരി,എൻ. ശ്രീകുമാർ,മായ,സുനിൽ കെ.കെ,ഷാബു.കെ എന്നിവർ പങ്കെടുക്കും.