
കല്ലമ്പലം: നാവായിക്കുളം മലയാള വേദി ഡോ.ചായം ധർമ്മരാജനെ അനുസ്മരിച്ചു. നാവായിക്കുളം തൂലികയിൽ നടന്ന അനുസ്മരണ സമ്മേളനം കാര്യവട്ടം ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്തു. ഓരനെല്ലൂർ ബാബു അദ്ധ്യക്ഷത വഹിച്ചു. സജീവ് നെടുമൺകാവ്, രാമചന്ദ്രൻ കരവാരം, ശ്രീകണ്ഠൻ കല്ലമ്പലം, വി.പി രാജീവൻ, ഡോ.അശോക് ശങ്കർ, ബീന നാവായിക്കുളം ഡി.പ്രിയദർശനൻ, പ്രസേന സിന്ധു, അശോകൻ കായ്ക്കര, ലിജി മണമ്പൂർ, മുത്താന സുധാകരൻ, മനോജ്കൃഷ്ണൻ, അനിതകുമാരി, ബിന്ദു സജീവ് തുടങ്ങിയവർ പങ്കെടുത്തു.