qq

നെടിയാംകോട്: നെടിയാംകോട് വാർഡിലെ വികസന മുരടിപ്പിനെതിരെയും റോഡുകളിലെ ശോചനീയാവസ്ഥക്കെതിരെയും ബി.ജെ.പി നെടിയാംകോട് വാർഡ് കമ്മിറ്റി സംഘടിപ്പിച്ച കാൽനട പ്രചരണ ജാഥ പാറശാല മണ്ഡലം പ്രസിഡന്റ്‌ മണവാരി രതീഷ് വാർഡ് അദ്ധ്യക്ഷൻ സി. സജീവിന് പാർട്ടി പതാക നൽകി ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന സമ്മേളനം ബി.ജെ.പി വാർഡ് സെക്രട്ടറി അഭിഷേക്, ബി.ജെ.പി തിരുവനന്തപുരം സൗത്ത് ജില്ലാ സെക്രട്ടറി സ്റ്റെഫിൻ സ്റ്റീഫൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ഒ.ബി.സി മോർച്ച തിരുവനന്തപുരം സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി എം. അജയകുമാർ, സുജിത് കുമാർ എന്നിവർ പങ്കെടുത്തു.