
തിരുവനന്തപുരം: കേന്ദ്രം കൊണ്ടുവന്ന ലേബർ കോഡുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിനുള്ള വിയോജിപ്പ് ഈ മാസം ഡൽഹിയിൽ നടക്കുന്ന തൊഴിൽ,വ്യവസായ മന്ത്രിമാരുടെ സമ്മേളനത്തിൽ ഉന്നയിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. തൊഴിൽ നിയമങ്ങളിൽ കാലോചിതമായ പരിഷ്‌കാരങ്ങൾ കൊണ്ടുവരാൻ കേരളം തയാറാണ്. എന്നാൽ, തൊഴിലാളികളുടെ അവകാശങ്ങൾ ദുർബലപ്പെടുത്തുന്ന വ്യവസ്ഥകളോട് യോജിപ്പില്ല. തൊഴിൽ പരിഷ്‌കരണങ്ങൾ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്' മാത്രം ലക്ഷ്യമിട്ടുള്ളതാകരുത്. തൊഴിലാളികളുടെ 'ഈസ് ഓഫ് ലിവിംഗിലും' ശ്രദ്ധ കേന്ദ്രീകരിക്കണം. അതേസമയം,പ്രധാനമന്ത്രി വികസിത ഭാരത് റോസ്ഗാർ യോജന, ഇ.പി.എഫ്.ഒ, ഇഎസ്‌ഐസി കവറേജ് വിപുലീകരണം, ഇ-ശ്രം പോർട്ടൽ തുടങ്ങിയ പദ്ധതികളിൽ സഹകരിക്കുമെന്ന് മന്ത്രി അറിയിച്ചു.