കോവളം: ശിവാസ് വാഴമുട്ടം രചിച്ച 'ഇരുൾ കീറി വന്ന സൂര്യൻ അയ്യങ്കാളി' കാവ്യപുസ്തക പ്രകാശന സമ്മേളനത്തിൻ്റെ ഉദ്ഘാടനം ഇന്ന് നടക്കും.തിരുവനന്തപുരം ജോയിൻ്റ് കൗൺസിൽ എം.എൻ.വി.ജി അടിയോടി ഹാളിൽ വൈകിട്ട് 4 ന് നടക്കുന്ന സമ്മേളനം ഉദ്ഘാടനവും പുസ്തക പ്രകാശനവും മന്ത്രി ഒ.ആർ.കേളു നിർവഹിക്കും.എം.ചന്ദ്രബാബു അദ്ധ്യക്ഷത വഹിക്കു.വണ്ടിത്തടം മധു പുസ്തകം ഏറ്റുവാങ്ങും.വിനോദ് വൈശാഖി,പി.എസ് ഹരികുമാർ,പനത്തുറ പി.ബൈജു തുടങ്ങിയവർ പങ്കെടുക്കും.