dharna

തിരുവനന്തപുരം: അദ്ധ്യാപകർക്ക് ജോലിസുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ നടത്തിയ സെക്രട്ടേറിയറ്റ് ധർണ ആർ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡന്റ് വി.സുരേന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്‌തു.

കെ.എസ്.ടി.സി സംസ്ഥാന പ്രസിഡന്റ് ഹരീഷ് കടവത്തൂർ അദ്ധ്യക്ഷത വഹിച്ചു. ആർ.ജെ.ഡി ദേശീയ സമിതി അംഗം ഡോ.എം.എൻ.നായർ,ജനറൽ സെക്രട്ടറി റോയ് ബി.ജോൺ,സെക്രട്ടറി എം.പ്രിൻസ്,സെക്രട്ടറി കെ.മനോജ്,ട്രഷറർ വി.റഷീദ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.കിരൺജിത്ത്,എ.എസ്.ഷംനാദ്,എൻ.ഉദയകുമാർ,ടി.കെ.മനോജ്,പി.രാജേഷ്,ടി.സുരേഷ് ബാബു,പി.വി.സുഹേഷ്,പി.പി.മോഹനൻ എന്നിവർ സംസാരിച്ചു.