
തിരുവനന്തപുരം: ആശമാരുടെ ഓണറേറിയം മാസം 1000രൂപ കൂട്ടി ഉത്തരവിറങ്ങി.ഈ മാസം മുതൽ പ്രാബല്യത്തിലാവും.ഇതോടെ മാസം 8000 രൂപ ലഭിക്കും. സംസ്ഥാനത്ത് 26,125 ആശാ വർക്കർമാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പ്രതിവർഷം 250കോടി രൂപ ഇതിന് ചെലവാകും. കുടിശിക മുഴുവൻ നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
ആശ സമരം:
ഹർജി തീർപ്പാക്കി
കൊച്ചി: ആശ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 8000 ആയി വർദ്ധിപ്പിച്ചതായി സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. നവംബർ ഒന്ന് മുതൽ വർദ്ധന നിലവിൽ വന്നു. ആശ വർക്കർമാരുടെ പ്രതിഫലമടക്കമുളള വിഷയത്തിൽ തീരുമാനമെടുക്കാനായി നിയമിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് പരിഗണനയിലാണെന്നും വിശദീകരിച്ചു. ഇക്കാര്യം രേഖപ്പെടുത്തിയ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഹർജിയിലെ തുടർ നടപടികൾ അവസാനിപ്പിച്ചു.
ആശ വർക്കർ സമരം തീർക്കാൻ ഉത്തരവിടണമെന്നാവശ്യപ്പെട്ട് പബ്ലിക് ഐ ട്രസ്റ്റ് സമർപ്പിച്ച ഹർജിയാണ് പരിഗണനയിലുണ്ടായിരുന്നത്.