s

തിരുവനന്തപുരം: മാനവ വിഭവശേഷി ശക്തിപ്പെടുത്താനും ഉത്പാദനക്ഷമത കൂട്ടാനും ലക്ഷ്യമിട്ട് മിൽമ തിരുവനന്തപുരം, മലബാർ മേഖലാ യൂണിയനുകളിൽ 245 ഒഴിവുകളിൽ സ്ഥിരം നിയമനത്തിനുള്ള നടപടികൾ തുടങ്ങിയതായി മന്ത്രി ജെ. ചിഞ്ചുറാണി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

തിരുവനന്തപുരം യൂണിയനിൽ 198ഉം, മലബാർ യൂണിയനിൽ 23 തസ്തികകളിലായി 47 ഒഴിവുകളുമാണുള്ളത്. 12 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് തിരുവനന്തപുരം യൂണിയനിൽ നിയമനം നടക്കുന്നത്. ക്ഷീരകർഷകരുടെ സഹകരണ സ്ഥാപനം എന്നനിലയ്ക്ക് സ്ഥിരം നിയനങ്ങളിൽ ക്ഷീരകർഷകർക്കും അവരുടെ ആശ്രിതർക്കും നിയമന സംവരണം നടപ്പാക്കാൻ സർക്കാർ തത്വത്തിൽ അനുമതി നൽകിയിരുന്നു.

സഹകരണ ചട്ടങ്ങളിൽ അതിനാവശ്യമായ ഭേദഗതി വരുത്തുംവരെ ഇപ്പോഴത്തെ നിയമനങ്ങളിൽ മുൻഗണന ഏർപ്പെടുത്താൻ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. പട്ടികജാതി/പട്ടികവർഗം, ഭിന്നശേഷി വിഭാഗം എന്നിവർക്ക് ചട്ടപ്രകാരമുള്ള സംവരണം നൽകിക്കൊണ്ടുമാണ് വിജ്ഞാപനം തയ്യാറാക്കിയിട്ടുള്ളത്.

എട്ടംഗ റിക്രൂട്ടിംഗ് കമ്മിറ്റി

1. നിയമന നടപടികൾ കർശനവും സുതാര്യവുമാക്കാൻ എട്ടംഗ റിക്രൂട്ടിംഗ് കമ്മിറ്റി രൂപീകരിച്ചു. നിലവിലെ സഹകരണ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായിട്ടാവും നിയമന പ്രക്രിയ

2. മിൽമയെ ഉയർച്ചയിലേക്ക് നയിക്കുക എന്ന ലക്ഷ്യവും സ്ഥിര നിയമനങ്ങൾക്ക് പിന്നിലുണ്ടെന്ന് മന്ത്രി