
തിരുവനന്തപുരം: കവടിയാർ ക്രൈസ്റ്റ് നഗർ സെൻട്രൽ സ്‌കൂളിലെ കേരളപ്പിറവി ദിനാഘോഷം കാര്യവട്ടം ഗവ.കോളേജ് കമ്പ്യൂട്ടർ വിഭാഗം അദ്ധ്യാപകൻ ഡോ.ഗ്ലാഡ്സ്റ്റൺ രാജ് ഉദ്ഘാടനം ചെയ്‌തു. സ്‌കൂൾ പ്രിൻസിപ്പൽ ഫാ.സേവ്യർ അമ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. കോ ഓർഡിനേറ്റർമാരായ ബിന്ദുജ,റിയ.ആർ.ജോസ് എന്നിവർ നേതൃത്വം നൽകി. കൽഹാര സ്വാഗതവും അനഘ നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികൾ കലാപരിപാടികൾ സംഘടിപ്പിച്ചു.