
വർക്കല:പുത്തൻചന്തയിൽ 3.03 കോടി കിഫ്‌ബി ഫണ്ട് വിനിയോഗിച്ച് സംസ്ഥാന തീരദേശ വികസന കോർപറേഷൻ നിർമ്മിച്ച ആധുനിക മത്സ്യമാർക്കറ്റ് ഇന്ന് വൈകിട്ട് 4ന് അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും.ഗ്രൗണ്ട് ഫ്ലോറിൽ റീട്ടെയിൽ ഷോപ്പുകൾ,ചിൽ റൂം,ഫിഷ് ഡിസ്‌പ്ലേ ട്രോളികൾ,നൈലോൺ കട്ടിംഗ് ബോർഡുകൾ,
വാഷിംഗ് സിങ്ക്,ഡിസ് പ്ലേ ട്രോളികൾ,നൈലോൺ കട്ടിംഗ് ബോർഡുകൾ, വാഷിംഗ് സിങ്ക് എന്നിവയും ഫൈബർ റീഇൻഫോഴ്സ്ഡ് പോളിമർ ഉപയോഗിച്ച് നിർമ്മിച്ച ഡ്രെയിനേജ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. മഴവെള്ളം ശുദ്ധീകരിക്കുന്നത്തിനായി ഇ.ടി.പി പ്ലാന്റുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
സ്ത്രീകൾക്കും പുരുഷന്മാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേകം ടോയ്‌ലെറ്റുകളും വാഷ് ഏരിയായും ക്രമീകരിച്ചിട്ടുണ്ട്.ഫ്ലോർ ടൈലിന് പുറമെ വാൾ ടൈലും നൽകി വെന്റിലേഷൻ അലുമിനിയം ഗ്രിൽ, ഗ്ലാസ് ലൂവർ എന്നിവ ഉപയോഗിച്ച് വേണ്ടത്ര വായു, വെളിച്ചം എന്നിവ ഉറപ്പാക്കിയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഫസ്റ്റ് ഫ്ലോറിൽ ഓഫീസ് സ്പേസ്,ഓഫീസ് റൂം ഉൾപ്പെടെ റെസ്റ്റ് റൂം,ടോയ്‌ലെറ്റ് ആൻഡ് വാഷ് ഏരിയ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ബയോഗ്യാസ് പ്ലാന്റ്, മഴവെള്ള സംഭരണ ടാങ്ക്,
മാർക്കറ്റിന് ചുറ്റുമായി ഇന്റർലോക്കിംഗ്,ബോർവെൽ,ഫയർ സേഫ്ടി സിസ്റ്റം,എക്സ്റ്റിംഗ് വിഷറുകൾ,ഫയർ അലാം, ഫയർ ഹോസ് റീലുകൾ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.
ഫോട്ടോ: കിഫ്‌ബി ഫണ്ട് വിനിയോഗിച്ച് പുത്തൻചന്തയിൽ നിർമ്മിച്ച ആധുനിക മത്സ്യമാർക്കറ്റ്