
നെയ്യാറ്റിൻകര: അരുവിപ്പുറം ക്ഷേത്രത്തിൽ ശ്രീനാരായണ ഗുരുദേവൻ പണികഴിപ്പിച്ച തെക്കേ കെട്ടിടത്തിൽ പ്രമുഖ ശിഷ്യന്മാരായ സ്വാമി ഭൈരവൻ ശാന്തിയും മഹാകവി കുമാരനാശാനും താമസിച്ചിരുന്ന മുറികൾ നവീകരിച്ച് പുനർ സമർപ്പണം നടത്തുന്നു. 9ന് രാവിലെ 10ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം നിർവഹിക്കും.
ഇതോടൊപ്പം കേന്ദ്ര സർക്കാർ നിർമ്മിച്ചുനൽകിയ ടി.എഫ്.സി മന്ദിരത്തിൽ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹ സമർപ്പണവും നടക്കും. 11ന് നടക്കുന്ന കുമാരനാശാൻ അനുസ്മരണ സമ്മേളനം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ.എം.ആർ.തമ്പാൻ ഉദ്ഘാടനം ചെയ്യും. ധർമ്മസംഘം ട്രസ്റ്റ് പ്രസിസന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും.
അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ,ഇന്റർനാഷണൽ സെന്റർ ഫോർ ശ്രീനാരായണ സ്റ്റഡീസ് ഡയറക്ടർ ഡോ.എം.എ.സിദ്ദിഖ്,കേരള സർവവിജ്ഞാനകോശം മുൻ എഡിറ്റർ നെടുങ്കുന്നം ഗോപാലകൃഷ്ണൻ,എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയൻ സെക്രട്ടറി ആവണി ശ്രീകണ്ഠൻ,തോന്നയ്ക്കൽ ആശാൻ അക്കാഡമി സെക്രട്ടറി ജയപ്രകാശ്,മഹാരാജാസ് കോളേജ് മലയാളം വിഭാഗം പ്രൊഫസർ ഡോ.ജെ.കുമാർ,സനൽ കുളത്തിങ്കൽ,രാജ്മോഹൻ കുവളശേരി,ഗംഗാ സുരേഷ് തുടങ്ങിയവർ പങ്കെടുക്കും.
ഉച്ചയ്ക്ക് 1.30ന് നടക്കുന്ന ആശാൻ കവിതകളുടെ ശില്പശാല കവിയും നിരൂപകനുമായ ശാന്തൻ ഉദ്ഘാടനം ചെയ്യും. ഡോ.ബിജു ബാലകൃഷ്ണൻ,സുമേഷ് കൃഷ്ണൻ എന്നിവർ മോഡറേറ്റർമാരായിരിക്കും. ശില്പശാലയിൽ അമ്പതോളം കവികൾ പങ്കെടുക്കും.