kattakada

കാട്ടാക്കട: കെ.എസ്.ആർ.ടി.സി ഡിപ്പോകളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി കാട്ടാക്കടയിൽ 'ബസ് സ്റ്റേഷൻ ബ്രാൻഡിംഗ്' പദ്ധതിയുടെ ഉദ്ഘാടനം ഐ.ബി.സതീഷ്.എം.എൽ.എ നി‌ർവഹിച്ചു.

കാട്ടാക്കട- കട്ടക്കോട്- ചെറുകോട്- വിളപ്പിൽശാല വഴി കിഴക്കേകോട്ട ബസ് സർവീസും എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. പൂവച്ചൽ പഞ്ചായത്ത് വനിത ഘടക പദ്ധതിയിൽ നാല്‌ ലക്ഷം രൂപ വിനിയോഗിച്ച് ഒരു വാർഡിൽ നിന്ന് രണ്ടുപേർ എന്ന കണക്കിൽ 46 വനിതകളെ കോർപ്പറേഷന്റെ ഡ്രൈവിംഗ് സ്കൂളിൽ ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനുള്ള സമ്മതപത്രം കെ.എസ്.ആർ.ടി.സി.എം.ഡി പ്രമോദ് ശങ്കറിന് പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ടി.സനൽകുമാർ കൈമാറി. കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാർ, മെഡിസിറ്റി ഡയറക്ടർ ഡോ. ജെ.ഹരീന്ദ്രൻനായർ,കെ.എസ്.ആർ.ടി.സി എസ്റ്റേറ്റ് വിഭാഗം ജനറൽ മാനേജർ ഉല്ലാസ് ബാബു, കാട്ടാക്കട ആർ.ടി.ഒ എം.ഗോപകുമാർ, കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് പൂജപ്പുര രാധാകൃഷ്ണൻ, വിവിധ സംഘടനാ നേതാക്കളായ എസ്.എച്ച്.മുഹമ്മദ് ഷൂജ, എം.എസ്.അജിത് കുമാർ, റെജി എന്നിവർ സംസാരിച്ചു.

ജീവനക്കാർക്ക് വിശ്രമിക്കാൻ 20 കിടക്കകളുള്ള ഡോർമെറ്ററി, മുലയൂട്ടൽ കേന്ദ്രം, സ്വകാര്യ ആശുപത്രിയുമായി ചേർന്ന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ലബോറട്ടറി, വാട്ടർ പ്യൂരിഫൈയറുകൾ,സ്റ്റീൽ കസേരകൾ, ലൈറ്റ്, ഫാൻ എന്നിവയും സജ്ജമാക്കും.