congress

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ കോൺഗ്രസ് 15 സ്ഥാനാർത്ഥികളെക്കൂടി പ്രഖ്യാപിച്ചതായി ഡി.സി.സി പ്രസിഡന്റ് എൻ.ശക്തൻ അറിയിച്ചു. നേരത്തെ 48 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ 63 സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ചിത്രം വ്യക്തമായി.

വാർഡും സ്ഥാനാർത്ഥികളും: സൈനിക സ്‌കൂൾ -ജി.രവീന്ദ്രൻ നായർ,ഞാണ്ടൂർകോണം -പി.ആർ.പ്രദീപ്,ചെമ്പഴന്തി- കെ.ശൈലജ,മണ്ണന്തല- വനജ രാജേന്ദ്രബാബു,തുരുത്തുമൂല -രാജേഷ് മണ്ണാമൂല,വലിയവിള -വി.മോഹനൻ തമ്പി,നേമം-നേമം ഷജീർ,മേലാംകോട് -ജി.പത്മകുമാർ,കാലടി -സുധി.എസ്,കരുമം-ഹേമ സി.എസ്,വെള്ളാർ- ഐ.രഞ്ജിനി,കളിപ്പാൻകുളം -രേഷ്മ യു.എസ്,കമലേശ്വരം- എ.ബിനുകുമാർ,ചെറുവയ്ക്കൽ -കെ.എസ്.ജയകുമാരൻ,അലത്തറ- വി.ജി.പ്രവീണ സുനിൽ.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റാണ് നേമത്ത് മത്സരിക്കുന്ന നേമം ഷജീർ.