
പൂവാർ:കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ നെയ്യാറ്റിൻകര താലൂക്ക് സമ്മേളനം മുൻസിപ്പൽ ടൗൺഹാളിൽ കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ് തിരുപുറം ശ്രീകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ജി.കൃഷ്ണപ്രസാദ് മുഖ്യപ്രഭാഷണം നടത്തി.ചടങ്ങിൽ മുതിർന്ന റേഷൻ വ്യാപാരികളെ ആദരിക്കുകയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു. നേതാക്കളായ സുരേഷ് കാരേറ്റ്,ശ്രീകാര്യം നടേശൻ,ഷിജീർ,ഉഴമലയ്ക്കൽ വേണുഗോപാൽ,തിരുപുറം ബാബു ചന്ദ്രനാഥ്,മുക്കോല ഉണ്ണി,കാട്ടാക്കട ബാലചന്ദ്രൻ,മംഗലത്തുക്കോണം മോഹൻ,ഉച്ചക്കട ശശികുമാർ എന്നിവർ സംസാരിച്ചു.