gghh

തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഡെവലപ്മെന്റ് ആൻഡ് റിസേർച്ച് (ഐ.എം.ഡി.അർ) സ്ഥാപകചെയർമാനും കേരള സർവകലാശാല കൊമേഴ്സ് വിഭാഗം മുൻ പ്രൊഫസറും മേധാവിയിമായിരുന്ന പ്രൊഫ.സി.എൻ.പുരുഷോത്തമൻ നായർ സ്മാരക പ്രഭാഷണം ഇന്ന് നടക്കും.കവടിയാർ ടെന്നിസ്സ് ക്ലബ്ലിലെ ജി.വി.രാജ ഹാളിൽ വൈകിട്ട് 5ന് നടക്കുന്ന പരിപാടി സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (സി.എം.ഡി) ഡയറക്ടർ ഡോ.ജയശങ്കർ പ്രസാദ് ഉദ്ഘാടനം ചെയ്യും.കൊച്ചി എസ്.സി.എം.എസ്. ഗ്രൂപ്പ് ഓഫ് എഡ്യുകേഷൻ ഇൻസ്റ്റിറ്റ്യൂഷൻസ് അക്കാഡമിക്ക് വിഭാഗം റസിഡന്റ് ഡയറക്ടർ ഡോ.ജി.ശശികുമാർ പ്രത്യക പ്രഭാഷണം നടത്തും.