sammskarika-kendram-

കുന്നത്തുകാൽ: കൊല്ലയിൽ നടൂർക്കൊല്ല കൊടവിളാകത്ത് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്‌ നിർമ്മിച്ച സാംസ്‌കാരിക കേന്ദ്രം ജില്ലാ പഞ്ചായത്ത്‌ അംഗം വി.എസ്. ബിനു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഡോ. യെൻ എസ് നവനീത്കുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് കളത്തറക്കൽ പടശേഖരസമിതിക്ക് നൽകിയ ഡ്രായർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. താണുപിള്ള വിതരണം ചെയ്തു. പഞ്ചായത്ത്‌ അംഗം എസ്. സന്തോഷ്‌കുമാർ സ്വാഗതം പറഞ്ഞു. മെമ്പർമാരായ വി.എസ്.അനില,എം. മഹേഷ്‌,ജ്യോതിഷ്‌റാണി,​പഞ്ചായത്ത്‌ സെക്രട്ടറി ടി.എ. ജോണി എന്നിവർ സംസാരിച്ചു.