
തിരുവനന്തപുരം: ഇത്തവണയും എല്ലാ ജില്ലകളിലും സപ്ലൈകോയുടെ ക്രിസ്മസ് ഫെയറുകൾ ഉണ്ടാകില്ല. കഴിഞ്ഞ വർഷം സംഘടിപ്പിച്ചപോലെ 6 ജില്ലാ കേന്ദ്രങ്ങളിലാണ് പ്രത്യേക ക്രിസ്മസ് ഫെയറുകൾ ഒരുക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, കോട്ടയം, തൃശ്ശൂർ എന്നിവിടങ്ങളിലാണ് ഫെയറുകൾ. താലൂക്ക് തലത്തിൽ തിരഞ്ഞെടുത്ത സൂപ്പർമാർക്കറ്റുകൾ ക്രിസ്മസ് ഫെയറുകളായി പ്രവർത്തിക്കും. ഡിസംബർ 21 മുതൽ ജനുവരി 1 വരെ പ്രവർത്തിക്കും. 250 കോടി രൂപയുടെ വിൽപ്പനയാണ് ക്രിസ്മസ് കാലത്ത് സപ്ലൈകോ പ്രതീക്ഷിക്കുന്നത്.