
അമരവിള: കോൺഗ്രസ് മാരായമുട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുങ്കടവിള ഗ്രാമപഞ്ചായത്തിൽ മുർന്ന നേതക്കളുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണ മുദ്രവാക്യം കെ.പി.സി.സി ജനറൽ സെക്രട്ടറി ആൻസജിത റസൽ പ്രകാശനം ചെയ്തു. പ്രവാസി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൽ.വി.പി അജയകുമാർ,ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എസ്.ജോൺ,കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് മാരായമുട്ടം എം.എസ് അനിൽ,മണ്ഡലം പ്രസിഡന്റ് ബിനിൽ മണലുവിള,എം.എസ്. പാർവതി,അണമുഖം വിജയകുമാർ,വടകര ജയൻ,അഖിൽ ത്യപ്പലവൂർ,മഞ്ജുഷാ ജയൻ,ഷീജ,ശ്രീജ മാരായമുട്ടം,അശ്വതി ശ്രീകുമാർ, ഷിബ മധു,കെ.എസ് മനോജ്,വടകര രാജേഷ് എന്നിവർ നേതൃത്വം നൽകി.