
തിരുവനന്തപുരം:പൗർണ്ണമി മഹോത്സവത്തിന് ശേഷം വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ഇന്ന് നട തുറക്കും. ജനുവരി 1 മുതൽ 12 വരെ ചെന്നൈയിൽ നടക്കുന്ന പ്രപഞ്ചയാഗത്തിന്റെ മുന്നോടിയായി പഞ്ചമുഖ ഗണപതിയുടെ മുന്നിൽ ശൃംഗേരി ശങ്കരാചാര്യ മഠത്തിലെ മുഖ്യ പുരോഹിതനായ ഫണി കുമാർ ശർമ്മയുടെ കാർമ്മികത്വത്തിൽ പൗർണ്ണമിക്കാവിൽ പ്രത്യേക ഗണപതി ഹോമവും പ്രത്യേക പൂജകളും നടക്കും.
പ്രപഞ്ചയാഗത്തിൽ ഒരുദിവസം 1008 ഹോമകുണ്ഡങ്ങളിലായി 4500 ആചാര്യന്മാരാണ് ഒരേസമയം ഹവിസുകൾ സമർപ്പിക്കുന്നത്. രാജ്യത്തെ നിരവധി സന്യാസി പ്രമുഖർ പ്രപഞ്ചയാഗത്തിന് കാർമ്മികത്വം വഹിക്കും. മഹാ കുംഭമേളയ്ക്ക് ശേഷം ഇന്ത്യയിൽ നടക്കുന്ന വലിയൊരു ആത്മീയ പരിപാടിയാണ് പ്രപഞ്ചയാഗം.ആദ്യമായി പ്രപഞ്ചയാഗം നടന്നത് പൗർണ്ണമിക്കാവിലാണ്. ഇതിന്റെ ഭാഗമായാണ് ചെന്നൈയിലെ പ്രപഞ്ചയാഗത്തിന്റെ ആദ്യ പൂജകൾ ഇന്ന് പൗർണ്ണമിക്കാവിൽ നടക്കുന്നത്.