
തിരുവനന്തപുരം: 159 വർഷത്തെ പാരമ്പര്യമുള്ള യൂണിവേഴ്സിറ്റി കോളേജിൽ നിർമ്മിച്ച പുതിയ സെൻട്രൽ ലൈബ്രറി ആൻഡ് ഇൻസ്ട്രുമെന്റേഷൻ ബ്ലോക്ക് ഉദ്ഘാടനം ഇന്ന് നടക്കും.ഉച്ചയ്ക്ക് 2ന് മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം നിർവഹിക്കും.പൊതുമരാമത്ത് വകുപ്പിന്റെ വാസ്തു ശില്പ വിഭാഗം യൂണിവേഴ്സിറ്റി കോളേജിന്റെ പൈതൃക കെട്ടിടങ്ങളോട് അനുയോജ്യമാകുന്ന രീതിയിൽ രൂപകല്പന ചെയ്തതാണ് പുതിയ ബ്ലോക്ക്. മൂന്നു നിലകളിലായി 20,780 ചതുരശ്രയടി വിസ്തൃതിയിലുള്ള കെട്ടിടമാണ് നിർമ്മിച്ചത്.
താഴത്തെ രണ്ട് നിലകളിലായി സെൻട്രൽ ലൈബ്രറിയും സെൻട്രൽ ഇൻസ്ട്രുമെന്റേഷൻ സെന്ററും പ്രവർത്തിപ്പിക്കും.മൂന്നാം നിലയിൽ രണ്ട് സെമിനാർ ഹാളുകളും ഒരു വിശ്രമമുറിയും ഉൾപ്പെടുന്നു.പഴയ കെട്ടിടത്തിലെ റാക്ക് അടക്കമുള്ള സാധനങ്ങളെല്ലാം പുനരുപയോഗിച്ചു. പ്രവേശന കവാടത്തിന് പുറമേ ലൈബ്രറിക്കും ലാബിനും പ്രത്യേക കവാടങ്ങൾ ഉണ്ട്. പൂർണമായും ഭിന്നശേഷി സൗഹൃദ കെട്ടിടമാണ് ഇത്.ലിഫ്റ്റ് സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്.