j

തിരുവനന്തപുരം: ഗുരുസാഹിത്യ പ്രബോധന സംഘടനയായ ശ്രീനാരായണ ഗുരുസാഹിതി ഏർപ്പെടുത്തിയ വനിതാരത്ന പുരസ്കാരത്തിന് സിസ്റ്റർ ഉഷ ജോർജ് അർഹയായി. 25,000 രൂപയും, ഫലകവും അടങ്ങുന്ന പുരസ്കാരം 15ന് കൊല്ലം കിഴക്കേക്കല്ലട സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ചർച്ച് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ നൽകും.

ഇറ്റലിയിൽ സന്യാസ ജീവിതം നയിച്ചുകൊണ്ട് ഏകലോക മാനവ സന്ദേശ പ്രചരണാർത്ഥം മലയാളം,ഇംഗ്ലീഷ്, ഇറ്റാലിയൻ ഭാഷകളിൽ സാഹിത്യരചനകൾ നടത്തുകയാണ് ഉഷ. ഗുരുസാഹിതി ചെയർമാൻ മലയാലപ്പുഴ സുധൻ, ശ്രീനാരായണഗുരു അന്തർദേശീയ പഠന കേന്ദ്രം ചെയർമാൻ പ്രൊഫ.എസ്.ശിശുപാലൻ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ.എം.ആർ.തമ്പാൻ ,ഡോ.കായംകുളം യൂനുസ് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പുരസ്കാര നിർണ്ണയം നടത്തിയത്.