d

തിരുവനന്തപുരം:സംസ്കൃതം അറിയാത്തയാൾക്ക് സംസ്കൃതത്തിൽ പിഎച്ച്ഡി നൽകരുതെന്ന് ആവശ്യപ്പെട്ട് വകുപ്പ് മേധാവി സി.എൻ.വിജയകുമാരി കത്ത് നൽകിയ സംഭവത്തിൽ ജാതി വിവേചനം ആരോപിച്ച് വിദ്യാർത്ഥി വിപിൻ വിജയൻ .

കേരള സർവകലാശാലയിൽ നിന്ന് സംസ്കൃതത്തിൽ എം.ഫിൽ നേടിയ താൻ അതിന്റെ അടിസ്ഥാനത്തിലാണ് ഗവേഷണത്തിനു ചേർന്നതെന്ന് വിപിൻ ഫേസ് ബുക്ക്

പോസ്റ്റിൽ പറഞ്ഞു.. എം.ഫിൽ പ്രബന്ധത്തിന്റെ ഗൈഡ് . വിജയകുമാരി ടീച്ചറായിരുന്നു.

പ്രബന്ധം പരിശോധിച്ച വൈവ ബോർഡും , ഗൈഡായിരുന്ന വിജയകുമാരി ടീച്ചറും ചേർന്ന് സർവകലാശാലയെ കമ്പളിപ്പിക്കുകയായിരുന്നോ?.അതോ, എംഫിൽ ലഭിച്ചതിനു ശേഷം താൻ സംസ്കൃതം മറന്നു പോയതാണോ? ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റിയിൽ നിന്നും സംസ്കൃതത്തിൽ ബിഎ, എംഎ , കേരള സർവകലാശാലയിൽ നിന്നു ബിഎഡ്, എംഎഡ് , കാര്യവട്ടത്ത് നിന്ന് സംസ്കൃതത്തിൽ എംഫിൽ. പെട്ടെന്നൊരുനാൾ ഞാൻ സംസ്കൃതം എഴുതാനും വായിക്കാനും അറിയാത്തയാളായ മറിമായത്തിന്റെ പിന്നിൽ ജാതി വിവേചനം തന്നെയെന്ന് വിപിൻ പറയുന്നു.