c

തിരുവനന്തപുരം : കേരളത്തിലെ ജനസംഖ്യയെക്കാൾ അരക്കോടിയിലധികം ആധാർ കാർഡുകൾ വിതരണം ചെയ്തെന്ന വിവരം നടുക്കുന്നതാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ആധാറിന്റെ അടിസ്ഥാനത്തിൽ വ്യാപകമായി വോട്ടർ പട്ടികയിൽ അനർഹർ കടന്നു കൂടിയെന്നും എസ് .ഐ. ആർ അനിവാര്യമായ പ്രക്രിയയാണെന്നും പറഞ്ഞു.

കേരളത്തിലെ ജനസംഖ്യ 3.60 കോടിയാണ്. വിതരണം ചെയ്തിരിക്കുന്ന ആധാർ കാർഡുകളുടെ എണ്ണം 4.10 കോടിയും. ആധാർ കാർഡുകളുടെ എണ്ണത്തിന്റെ കാര്യത്തിൽ ഇതര സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളം വളരെ വലിയ വ്യത്യാസമാണ് രേഖപ്പെടുത്തുന്നത്. കേരളത്തിന് പുറമെ ആന്ധ്രാപ്രദേശ്,കർണാടക, മഹാരാഷ്ട്ര,പഞ്ചാബ്,രാജസ്ഥാൻ, തമിഴ്നാട്,തെലങ്കാന,ത്രിപുര, ഉത്തരാഖണ്ഡ്,പശ്ചിമബംഗാൾ എന്നിവിടങ്ങളിലും ഈ വ്യത്യാസം കാണപ്പെടുന്നു.

കൊച്ചിയിലെ വിവരാവകാശ പ്രവർത്തകനായ രാജു വാഴക്കാലയ്ക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് കേരളത്തിൽ 49 ലക്ഷം ആധാർ കാർഡ് അധികമെന്ന് പറയുന്നത്.