kwasa-intuc

തിരുവനന്തപുരം: വാട്ടർ അതോറിട്ടിയെ തകർക്കുന്ന നിലപാടുകൾക്കെതിരെ കേരള വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി), പെൻഷണേഴ്സ് കോൺഗ്രസ് സംഘടനകളുടെ നേതൃത്വത്തിൽ ധനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തി.കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.വർക്കിംഗ് പ്രസിഡന്റ് പി.ബിജു അദ്ധ്യക്ഷത വഹിച്ചു.എൻ.ശക്തൻ മുഖ്യാതിഥിയായി.ബി.രാഗേഷ്, വി.ജെ.ജോസഫ്,വി.ആർ.പ്രതാപൻ,വി.അബ്ദുൾ ബഷീർ,വിനോദ് എരവിൽ,എസ്.കെ.ബൈജു,പി.പ്രമോദ്, ടി.പി.സഞ്ജയ്, ജോയൽ സിംഗ്,കെ.വി.വേണുഗോപാലൻ,വി.വിനോദ്,റിജിത്ത്ചന്ദ്രൻ,കെ.മുരളി,സുബേഷ് കുമാർ, മെറിൻജോൺ,എം.ഷീബ,ശിവകുമാർ തുടങ്ങിയവർ സംസാരിച്ചു.