
തിരുവനന്തപുരം: ചെമ്പഴന്തി എസ്.എൻ കോളേജ് ജിയോളജി വിഭാഗം പൂർവ വിദ്യാർത്ഥി സംഘടനയായ ഇയോൻസ് മുൻ ജിയോളജി അദ്ധ്യാപകനായിരുന്ന പ്രൊഫ.രാജുവിന്റെ സ്മരണാർത്ഥം എൻഡോവ്മെന്റ് വിതരണച്ചടങ്ങ് സംഘടിപ്പിച്ചു. എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗവും കോളേജ് നോമിനിയുമായ ഡി.പ്രേംരാജ് ഉദ്ഘാടനം ചെയ്തു. ജിയോളജി വകുപ്പ് അദ്ധ്യക്ഷൻ ഡോ.എസ്.സജി സ്വാഗതം പറഞ്ഞു. ഡോ.ജി.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. പ്രഥമ എൻഡോവ്മെന്റ് തുക ഷീല രാജു ജിയോളജി മൂന്നാംവർഷ വിദ്യാർത്ഥി പവിത്ര പ്രദീപിന് കൈമാറി. കേരള സർവകലാശാല ഐക്ക് കോഓർഡിനേറ്ററായ ജിയോളജി അദ്ധ്യാപകൻ ഡോ.ഇ.ഷാജി ആമുഖ പ്രഭാഷണം നടത്തി. ഡോ.മോഹൻ കുമാറിനെ ആദരിച്ചു. മുൻ അദ്ധ്യാപകരായ എം.ഡി.രതീഷ് കുമാർ,ആർ.കെ.ശ്രീലത,ജിയോളജിസ്റ്റ് ഡോ.റെജി ശ്രീനിവാസ്,ജിയോളജി വകുപ്പ് അദ്ധ്യക്ഷൻ ഡോ.എസ്.സജി,എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം ചെമ്പഴന്തി ജി.ശശി,പ്രൊഫ.രാജുവിന്റെ ബന്ധുക്കൾ തുടങ്ങിയവർ പങ്കെടുത്തു.