
തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള അനധികൃത മരുന്നുവില്പന നിയന്ത്രിക്കുക,വ്യാജ ഔഷധങ്ങളുടെ വിപണനം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസന്റേറ്റീവ്സ് അസോസിയേഷൻ ഡ്രഗ്സ് കൺട്രോളർ ഓഫീസിന് മുന്നിൽ നടത്തിയ ധർണ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സി.കെ.ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.എം.എസ്.ആർ.എ സംസ്ഥാന പ്രസിഡന്റ് എ.വി.പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എഫ്.എം.ആർ.എ.ഐ അഖിലേന്ത്യ പ്രസിഡന്റ് കൃഷ്ണാനന്ദ്,കെ.എം.എസ്.ആർ.എ സെക്രട്ടേറിയറ്റ് അംഗങ്ങളായ സുന്ദരം,രാമവർമ്മ രാജ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സിജു,പ്രജു,അരുൺ രാജ,ഹെമേഷ്, ശരത്, വിജയ്, ദിനി, ഷാഹിദ് എന്നിവർ പങ്കെടുത്തു.