തിരുവനന്തപുരം: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു.തൈക്കാട് പൊലീസ് ട്രെയിനിംഗ് കോളേജ് മൈൻഡ് ഓഡിറ്റോറിയത്തിൽ മേയർ ആര്യാ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഇന്റലിജൻസ് അഡീഷണൽ ഡയറക്ടർ ജനറൽ ഒഫ് പൊലീസ് പി.വിജയൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സമ്മാനങ്ങൾ വിതരണം ചെയ്തു.ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഫറാഷ്.ടി അദ്ധ്യക്ഷത വഹിച്ചു.പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ആർ.ജയശങ്കർ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി പൊലീസ് കമ്മീഷണറും ജില്ലാ നോഡൽ ഓഫീസറുമായ എം.കെ.സുൽഫിക്കർ,അസിസ്റ്റന്റ് ജില്ലാ നോഡൽ ഓഫീസർ ഡി.ഷിബു എന്നിവർ പങ്കെടുത്തു. ഹൈസ്കൂൾ വിഭാഗത്തിൽ സെന്റ് മേരിസ് എച്ച്.എസ്.എസ് പട്ടം

സ്കൂൾ ഒന്നാം സ്ഥാനവും തിരുവനന്തപുരം കാർമൽ എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും വി.വി.എച്ച്.എസ്.എസ് നേമം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഹയർ സെക്കൻഡറി വിഭാഗത്തിൽ തൈക്കാട് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനവും കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ കുളത്തൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.