പാലോട്: പെരിങ്ങമ്മല പഞ്ചായത്തിലെ തെന്നൂർ ഗവ.ജവഹർ എൽ.പി സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി ഒരു കോടി രൂപ അനുവദിച്ചതായി ഡി.കെ.മുരളി എം.എൽ.എ അറിയിച്ചു.പൊതു വിദ്യാഭ്യാസ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുള്ളത്. വർഷങ്ങൾ പഴക്കമുള്ളതും സൗകര്യങ്ങൾ തീരെ കുറവുള്ളതുമായ രണ്ട് ഓടിട്ട ഷെഡുകളിലാണ് നിലവിൽ ക്ലാസ് റൂമുകൾ പ്രവർത്തിക്കുന്നത്. ക്ലാസ് മുറികളുടെ അപര്യാപ്തയും പുതിയ കെട്ടിടത്തിന്റെ ആവശ്യവും എം.എൽ.എ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പൊതുമരാമത്ത് കെട്ടിടവിഭാഗത്തിനാണ് നിർമ്മാണച്ചുമതല.